കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ കുവൈത്തിന്റെ വിദ്യാഭ്യാസ സഹായ പദ്ധതിയായ “ഉയരേ 2026” ന്റെ വിതരണോദ്ഘാടനം ബഹുമാനപ്പെട്ട കൊയിലാണ്ടി MLA അഡ്വ. കെ. പ്രവീൺ കുമാർ നിർവഹിക്കും.

2026 ഒക്ടോബർ 10 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് കൊയിലാണ്ടി തക്കാര ഓഡിറ്റോറിയത്തിൽ വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ചടങ്ങിൽ കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീമതി മെറിൻ ജോസഫ് IPS മുഖ്യാതിഥിയായി പങ്കെടുക്കും. കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ യൂ. കെ. ചന്ദ്രൻ ചടങ്ങിൽ സന്നിഹിതനാകും.

പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം നേടിയിട്ടും ഉപരിപഠനത്തിന് സാമ്പത്തിക പ്രയാസം നേരിടുന്ന വിദ്യാർത്ഥികൾക്ക് കൈത്താങ്ങാകുന്നതിനായി കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ കുവൈത്ത് (KTA Kuwait) നടപ്പിലാക്കുന്ന വിദ്യാഭ്യാസ സഹായ പദ്ധതിയാണ് “ഉയരേ 2026”.

ഈ വർഷം B.Tech, B.Sc Nursing, NEET, TTC, CA, BA, B.Com തുടങ്ങിയ വിവിധ കോഴ്സുകളിൽ ഉപരിപഠനം നടത്തുന്ന 37 വിദ്യാർത്ഥികൾക്കാണ് “ഉയരേ 2026” പദ്ധതിയിലൂടെ വിദ്യാഭ്യാസ സഹായം നൽകുന്നത്.

Leave a Reply

Quote of the week

“Alone, we can do so little; together, we can do so much” – Helen Keller

Through Media

KTA BULLETIN

Designed by Koyilany Taluk Association – Kuwait