കൊയിലാണ്ടി: വായന ശീലം വളർത്തുന്നതിന്റെ ഭാഗമായി ഗവൺമെന്റ് ബോയ്സ് ഹൈസ്കൂൾ നിർമിച്ച ലൈബ്രറിയിലേക്ക് മലയാള മനോരമ പത്രം നൽകി കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ.
സ്കൂൾ അങ്കണത്തിൽ വച്ച ലൈബ്രറി ആൻഡ് റീഡിങ് കോർണർ ഉൽഘാടന ചടങ്ങിൽ വച്ച് കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ ഫൗണ്ടർ മെമ്പർ ഷാഹുൽ ബേപ്പൂർ സ്കൂൾ പ്രതിനിധികൾക്ക് പത്രം കൈമാറി.
വായന ശീലം വളർത്തുന്നതിന്റെ ഭാഗമായി കൊയിലാണ്ടി പ്രദേശങ്ങളിലെ വിവിധ ഭാഗങ്ങളിൽ ഇതിനു മുൻപും അസോസിയേഷൻ ബുക്കുകളും മറ്റും സംഭാവന നൽകിയിട്ടുണ്ടായിരുന്നു.
തുടർന്നും ഇത്തരം പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുമെന്നും അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.






Leave a comment