കൊയിലാണ്ടി : കെ.എം രാജീവ് സംഭാവന ചെയ്ത കൊയിലാണ്ടി ബോയ്സ് സ്കൂളിലെ പുതിയ ലൈബ്രറിയും റീഡിങ് റൂമും അഡ്വ. കെ. പ്രവീൺ കുമാർ എം.എൽ.എ നാടിന് സമർപ്പിച്ചു. കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ യു.കെ ചന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വെച്ചാണ് ലൈബ്രറിയുടെ പ്രവർത്തനം ഔദ്യോഗികമായി ആരംഭിച്ചത്.
വായനയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ കുവൈറ്റ് പുതിയ റീഡിങ് റൂമിലേക്ക് ഒരു വർഷത്തേക്കുള്ള രണ്ട് പത്രങ്ങൾ സൗജന്യമായി നൽകി. അസോസിയേഷന്റെ ഈ ഉപഹാരം സ്ഥാപകാംഗം ഷാഹുൽ ബേപ്പൂർ സ്കൂൾ പി.ടി.എ പ്രതിനിധികൾക്ക് ഉദ്ഘാടന ചടങ്ങിൽ കൈമാറി.
വായനാശീലം വളർത്തുന്നതിനായി ഇത്തരം സഹായങ്ങൾ തുടർന്നും നൽകുമെന്ന് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.






Leave a comment