കുവൈത്ത് സിറ്റി: കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ കുവൈത്ത് അംഗങ്ങളുടെ കുട്ടികളിൽ നിന്ന് SSLC പ്ലസ് 2 പരീക്ഷകളിൽ മികച്ച വിജയം നേടിയവരെ ആദരിച്ചു.
കൊയിലാണ്ടി തക്കാര റെസ്റ്റോറന്റ് ഹാളിൽ നടന്ന പരിപാടി കൊയിലാണ്ടി പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ശ്രീലാൽ ചന്ദ്രശേരൻ ഉദ്ഘാടനം ചെയ്തു. കുറഞ്ഞ വാക്കുകളിൽ ലഹരിക്കെതിരെ ബോധവൽക്കരണം നടത്തിയ അദ്ദേഹം സ്കൂളുകൾ കേന്ദ്രീകരിച്ചു നടക്കുന്ന ലഹരി ഉപയോഗം തടയാനും അത്തരം സംഘങ്ങളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാനും വിദ്യാർത്ഥികൾ മുന്നോട്ടുവരണമെന്ന് ആവശ്യപ്പെട്ടു. കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ കുവൈത്ത് മുൻ രക്ഷാധികാരി അബൂബക്കർ മൈത്രി അധ്യക്ഷത വഹിച്ചു.

മുഹമ്മദ് റിഫുവാന്‍, ഫാത്തിമ ഹിബ, നിസ ഫാത്തിമ, സയ്ദ് ഫാദിൽ ബാഹസ്സൻ, ഹന മറിയം, പ്രാർത്ഥന, യദുകൃഷ്ണ, വൈഗ പി.ടി, സ്വേതാ സുധീഷ്, ഇഷാൻ ഷംസുദ്ധീൻ, റാഹിൽ റജീസ്, ഫൈഹ ഫാത്തിമ, ആയിഷ ഹാദിയ എന്നിങ്ങനെ പതിമൂന്ന് കുട്ടികൾ ആണ് ഇത്തവണ ആദരവിന് അർഹരായത്. അസോസിയേഷൻ സ്പോർട്സ് വിംഗ് കൺവീനർ നിസാർ ഇബ്രാഹിം ആശംസകൾ നേർന്നു.
വിജയികൾക്കുള്ള മൊമെന്റോ പരിപാടിയിൽ വച്ച് വിതരണം ചെയ്തു. അസോസിയേഷൻ സെക്രട്ടറി മസ്തൂറ നിസാർ,മനാഫ് ഹംദ് , അസോസിയേഷൻ കുടുംബാംഗങ്ങൾ ചേർന്ന് പരിപാടിക്ക് നേതൃത്വം നൽകി.












അസോസിയേഷൻ വൈസ് പ്രസിഡന്റ് ജിനീഷ് സ്വാഗതവും എക്സിക്യൂട്ടീവ് അംഗം റഷാദ് കരീം നന്ദിയും പറഞ്ഞു.










Leave a reply to Rihab Thondiyil Cancel reply