കുവൈത്ത് സിറ്റി : കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ കുവൈത്ത് ഹല ഉത്സവ് എന്ന പേരിൽ ഫാമിലി പിക്നിക് സംഘടിപ്പിച്ചു. കബദ് ഷാലയിൽ നടന്ന പരിപാടി ഷാഹുൽ ബേപ്പൂർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മുസ്തഫ മൈത്രി അധ്യക്ഷത വഹിച്ചു. രരക്ഷാധികാരികൾ ആയ റഊഫ് മഷ്ഹൂർ, പ്രമോദ് ആർ.ബി, ബഷീർ ബാത്ത, സാജിത നസീർ മനോജ് കുമാർ കാപ്പാട്, അനു സുൽഫി എന്നിവർ സംസാരിച്ചു.
പരിപാടിയിൽ ഇഫ്താർ മീറ്റ് പോസ്റ്റർ കൺവീനർ സാദിഖ് തൈവളപ്പിലിന് നൽകി കൊണ്ട് പ്രസിഡന്റ് മുസ്തഫ മൈത്രി പ്രകാശനം ചെയ്തു. സുരക്ഷാ പദ്ധതിയുടെ ലാഭ വിഹിതം രണ്ടാം ഗഡുവിന്റെ ഉദ്ഘാടനം ജോജി വർഗീസിന് നൽകി കൊണ്ട് ഇല്യാസ് ബഹസ്സൻ നിർവഹിച്ചു. കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ അംഗങ്ങളുടെ കലാപരിപാടികളും ലൈവ് കിച്ചണും പരിപാടിയുടെ മാറ്റ് കൂട്ടി.
കുട്ടികൾക്കും മുതിർന്നവർക്കുമായി നടത്തിയ വിവിധ മത്സരങ്ങളിൽ വിജയികൾ ആയവർക്ക് അസോസിയേഷൻ ഭാരവാഹികളും എക്സിക്യൂട്ടീവ് അംഗങ്ങളും ചേർന്ന് സമ്മാനങ്ങൾ വിതരണം ചെയ്തു. ജനറൽ സെക്രട്ടറി സാഹിർ പുളിയഞ്ചേരി സ്വാഗതവും ട്രഷറർ അതുൽ ഒരുവമ്മൽ നന്ദിയും പറഞ്ഞു ഭാരവാഹികൾ ആയ ജിനീഷ് നാരായണൻ, ഷമീം മണ്ടോളി, മാസ്തൂറ നിസാർ, മിഥുൻ ഗോവിന്ദ്, പ്രോഗ്രാം കമ്മിറ്റി കൺവീനർമാരായ സയ്യിദ് ഹാഷിം, നിസാർ ഇബ്രാഹിം, റിഹാബ് തൊണ്ടിയിൽ, മൻസൂർ മുണ്ടോത്ത്, റഷീദ് ഉള്ളിയേരി ജഗത് ജ്യോതി, ജൻഷാദ്, സവാദ് മുത്താമ്പി എന്നിവർ പിക്നിക്കിന് നേതൃത്വം നൽകി.







Leave a comment