കുവൈറ്റ് സിറ്റി: കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ കുവൈറ്റ് സംഘടിപ്പിക്കുന്ന ഇഫ്താർ സംഗമത്തിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു. ഫഹാഹീൽ തക്കാര ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഉപദേശകസമിതി അംഗം അബ്ദുൽ റഷീദ് തക്കാര, ഇഫ്താർ ജോയിന്റ് കൺവീണർ റഷീദ് ഉള്ളിയേരിക്ക് പോസ്റ്റർ കൈമാറിക്കൊണ്ടാണ് പ്രകാശന കർമ്മം നിർവ്വഹിച്ചത്.

​മാർച്ച് 4-ന് സുലൈബിയ റിസോർട്ടിൽ വെച്ചാണ് ഇത്തവണത്തെ ഇഫ്താർ സംഗമം നടക്കുക. കൊയിലാണ്ടി താലൂക്കിൽ നിന്നുള്ള കുവൈറ്റ് പ്രവാസികൾക്കിടയിൽ സ്നേഹവും സൗഹൃദവും പുതുക്കുന്നതിനായി വർഷങ്ങളായി അസോസിയേഷൻ ഇത്തരം സംഗമങ്ങൾ നടത്തിവരുന്നു.

​അസോസിയേഷൻ പ്രസിഡന്റ് മുസ്തഫ മൈത്രി അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി സാഹിർ പുളിയഞ്ചേരി, ട്രഷറർ അതുൽ ഒരുവമ്മൽ എന്നിവർ പ്രവർത്തനങ്ങൾ വിശദീകരിച്ചു.

അസോസിയേഷൻ ഭാരവാഹികളായ അനു സുൽഫി, ഷമീം മണ്ടോളി, രക്ഷാധികാരികളായ പ്രമോദ് ആർ.ബി, ബഷീർ ബാത്ത, സജിദാ നസീർ, ഉപദേശകസമിതി അംഗങ്ങളായ അസീസ് തിക്കോടി, സുൽഫിക്കർ തിരുവങ്ങൂർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു

Leave a comment

Quote of the week

“Alone, we can do so little; together, we can do so much” – Helen Keller

UPCOMING EVENTS

Through Media

KTA BULLETIN

Designed by Koyilany Taluk Association – Kuwait