കുവൈത്ത് സിറ്റി : കുവൈത്തിലെ സാമൂഹിക സാംസ്കാരിക രംഗത്തെ നിറസാനിധ്യമായ ഹമീദ് കേളോത്തിനു കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ കുവൈത്ത് യാത്രയയപ്പ് നൽകി. ഫഹാഹീൽ തക്കാര ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി പ്രസിഡന്റ് മുസ്തഫ മൈത്രി അധ്യക്ഷത വഹിച്ചു. അസോസിയേഷന്റെ പ്രവർത്തനങ്ങളിൽ മികച്ച രീതിയിലുള്ള സഹകരണമാണ് ഹമീദ് കേളോത്ത് നൽകിയിട്ടുള്ളതെന്ന് പ്രസിഡന്റ് തന്റെ അധ്യക്ഷ പ്രസംഗത്തിൽ എടുത്ത് പറഞ്ഞു.
അസോസിയേഷൻ ഉപഹാരം പ്രധാന ഭാരവാഹികളിൽ നിന്ന് ഹമീദ് കേളോത്തും കുടുംബവും ഏറ്റുവാങ്ങി. വൈസ് പ്രസിഡന്റുമാരായ ജിനീഷ് നാരായണൻ, റഹീസ് സാലിഹ്, കൺവീനർമാരായ റിഹാബ് തൊണ്ടിയിൽ, റഷീദ് ഉള്ളിയേരി, മൻസൂർ മുണ്ടോത്ത്, സാദിക്ക് തൈവളപ്പിൽ അക്‌ബർ ഊരള്ളൂർ, പ്രവർത്തക സമിതി അംഗങ്ങൾ ആയ ഷാഹുൽ ബേപ്പൂർ, ദിലീപ് അരയടത്ത്, ശ്യാംലാൽ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
യാത്രയയപ്പിന് നന്ദി പറഞ്ഞു കൊണ്ടുള്ള സംസാരത്തിൽ ഹമീദ് കേളോത്ത് പഴയ സംഘടനാ കാര്യങ്ങൾ ഓർത്തെടുത്തു സംസാരിച്ചു. ജനറൽ സെക്രട്ടറി സാഹിർ പുളിയഞ്ചേരി സ്വാഗതവും ട്രഷറർ അതുൽ ഒരുവമ്മൽ നന്ദിയും പറഞ്ഞു.







Leave a comment