കുവൈറ്റ് സിറ്റി: എസ്.എസ്.എൽ.സി , പ്ലസ് ടു പൊതുപരീക്ഷകളിൽ വിജയിച്ച കൊയിലാണ്ടി താലൂക് അസോസിയേഷൻ കുവൈറ്റ് അംഗങ്ങളുടെ മക്കൾക്കുള്ള അവാർഡ് വിതരണവും അനുമോദന ചടങ്ങും ജൂൺ 28 ശനിയാഴ്ച കൊയിലാണ്ടി തക്കാരാ റെസ്റ്റാറന്റ് ഹാളിൽ വച്ച് നടക്കും.
രാവിലെ 10 മണിക്ക് നടക്കുന്ന പരിപാടിയുടെ ഉദ്‌ഘാടനം ബഹുമാനപെട്ട കൊയിലാണ്ടി പോലീസ് ഇൻസ്‌പെക്ടർ ശ്രി. ശ്രീലാൽ ചന്ദ്രശേഖരൻ നിർവഹിക്കുമെന്ന് ഭാരവാഹികളായ പ്രസിഡന്റ് മുസ്തഫ മൈത്രി, ജനറൽ സെക്രട്ടറി സാഹിർ പുളിയഞ്ചേരി, ട്രെഷറർ അതുൽ ഒരുവുമ്മൽ എന്നിവർ അറിയിച്ചു.







Leave a comment