കുവൈത്ത് സിറ്റി : പത്തിരിയും പുട്ടും അപ്പത്തരങ്ങളുമായി പേരുകേട്ട കൊയിലാണ്ടിയുടെ തനത് രുചിക്കൂട്ടുമായി കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ കുവൈത്ത് ഇഫ്താർ സംഗമം സംഘടിപ്പിച്ചു. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ പ്രസിഡന്റ് മുസ്തഫ മൈത്രിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടി രക്ഷാധികാരി ബഷീർ ബാത്ത ഉദ്ഘാടനം ചെയ്തു. ലായിക് അഹമ്മദ് റമദാൻ സന്ദേശം നൽകി.

ചടങ്ങിൽ കൺവീനർ റിഹാബ് തൊണ്ടിയിലിന്റെ നേതൃത്വത്തിൽ ഡാറ്റ & ഐടി വിങ് പുതുതായി നിർമിച്ച അസോസിയേഷൻ വെബ്സൈറ്റ് ഉപദേശക സമിതി അംഗം സുൽഫിക്കർ സ്വിച്ച് ഓൺ ചെയ്തു.

അസോസിയേഷൻ രക്ഷാധികാരികൾ ആയ റഊഫ് മഷ്ഹൂർ, പ്രമോദ് ആർ.ബി, സാജിത നസീർ സാമൂഹിക പ്രവർത്തകർ ആയ കൃഷ്ണൻ കടലുണ്ടി, ഹാരിസ് വള്ളിയോത്ത്, മുകേഷ്, രാഗേഷ് പറമ്പത്ത് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ഇഫ്താർ കൺവീനർ സാദിഖ് തൈവളപ്പിൽ, ഭാരവാഹികൾ ആയ അനു സുൽഫി, മിഥുൻ ഗോവിന്ദ്, മസ്തൂറ നിസാർ എന്നിവർ ഇഫ്താർ സംഗമത്തിന് നേതൃത്വം നൽകി.

ആക്ടിങ് സെക്രട്ടറി ഷമീം മണ്ടോളി സ്വാഗതവും ട്രഷറര്‍ അതുൽ ഒരുവമ്മൽ നന്ദിയും പറഞ്ഞു.


Photos By : Shyam Lal







Leave a comment