കുവൈത്ത് സിറ്റി : കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ കുവൈത്ത് ക്രിസ്മസ് ന്യൂഇയർ ആഘോഷം സംഘടിപ്പിച്ചു. അബ്ബാസിയ ഹെവൻസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി പ്രസിഡന്റ് മുസ്തഫ മൈത്രി അധ്യക്ഷത വഹിച്ചു. ക്രിസ്മസ് – ന്യൂഇയർ കേക്ക് ഭാരവാഹികൾ ചേർന്നു മുറിച്ചു കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു.
രക്ഷാധികാരികൾ ആയ റഊഫ് മഷ്ഹൂർ, പ്രമോദ് ആർ.ബി, ബഷീർ ബാത്ത സാജിദ അലി എന്നിവർ സംസാരിച്ചു. കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ കുവൈത്ത് ഫെബ്രുവരി 20 – 21 തിയ്യതികളിൽ കബദിൽ വെച്ച് സംഘടിപ്പിക്കുന്ന “ഹല ഉത്സവ് ഫാമിലി പിക്നിക്” പോസ്റ്റർ പിക്നിക് കൺവീനർ നിസാർ ഇബ്രാഹിമിന് നൽകി കൊണ്ട് പ്രസിഡന്റ് മുസ്തഫ മൈത്രി പ്രകാശനം ചെയ്തു. തുടർന്ന് അസോസിയേഷൻ അംഗങ്ങളുടെ കലാപരിപാടികളും സംഗീതവിരുന്നും നടന്നു. ഭാരവാഹികൾ ആയ ജിനീഷ് നാരായണൻ, റയീസ് സാലിഹ്, അനു സുൽഫി, മസ്തൂറ നിസാർ, മിഥുൻ ഗോവിന്ദ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ആക്ടിങ് സെക്രട്ടറി ഷമീം മണ്ടോളി സ്വാഗതവും ട്രഷറർ അതുൽ ഒരുവമ്മൽ നന്ദിയും പറഞ്ഞു.







Leave a comment