കുവൈത്ത് പ്രവാസം അവസാനിപ്പിച്ച് സൗദിയിലേക് പോകുന്ന കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ (KTA) കുവൈറ്റ് മുൻ വൈസ്പ്രസിഡന്റ് അസ്‍ലം അലവിക്ക് കമ്മിറ്റി യാത്രയയപ്പ് നൽകി.പ്രസിഡന്റ് മുസ്തഫ മൈത്രിയുടെ നേതൃത്വത്തിൽ ചേർന്ന ചടങ്ങിൽ കമ്മിറ്റി ഭാരവാഹികളായ ജിനീഷ് നാരായണൻ, റിഹാബ് തൊണ്ടിയിൽ, മൻസൂർ മുണ്ടോത്, റഷീദ് ഉള്ളിയേരി,സാദിഖ് തൈവളപ്പിൽ, അക്ബർ ഊരള്ളൂർ, ജഗത് ജ്യോതി, യാസർ, മിഥുൻ, നിസാർ, മസ്തുറ നിസാർ എന്നിവർ ആശംസകൾ അർപ്പിച്ചുസംസാരിച്ചു. പെട്ടന്നുള്ള പരിപാടിയായത് കൊണ്ട് എത്താൻ കഴിയാത്തവർ ഓൺലൈൻ വഴി ആശംസകൾ നേർന്നു. അസോസിയേഷൻ പ്രസിഡന്റ് മുസ്തഫ മൈത്രി ഉപഹാരം കൈമാറി. തുടർന്ന് അസ്‌ലം അലവി മറുപടി പ്രസംഗം നടത്തി.സൗദിയിലാണെങ്കിലും KTA യുടെ പ്രവർത്തനങ്ങളോടൊപ്പം എന്നും ഉണ്ടാവുമെന്ന് മറുപടി പ്രസംഗത്തിൽ അസ്‌ലം അറിയിച്ചു.
ജനറൽ സെക്രട്ടറി സാഹിർ പുളിയഞ്ചേരി സ്വാഗതവും ട്രെഷറർ അതുൽ ഒരുവുമ്മൽ നന്ദിയും പറഞ്ഞു.







Leave a comment